കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ഏകദിന ജനകീയ ഉപവാസ സമരം നടത്തുന്നു. 2024 ഒക്ടോബർ 9 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ അമ്പായത്തോട് ടൗണിലാണ് ഉപവാസ സമരം നടത്തുക.
കണ്ണൂരിനേയും വയനാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ ചുരം രഹിത നാലുവരി പാത യാഥാർത്ഥ്യമാക്കാൻ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പായത്തോട് ടൗണിൽ ഏകദിന ഉപവാസ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നാടിൻ്റെ വികസനം യാഥാർത്ഥ്യമാക്കാനും അധികാരി കളുടെ നിഷ്ക്രീയത്വം അവസാനിപ്പിക്കാനും വേണ്ടി നടത്തുന്ന സമരത്തിലേക്ക് കക്ഷിരാഷ്ട്രീയ ഭേതമെന്യേ എല്ലാവരെയും ക്ഷണിച്ചാണ് ആം ആദ്മി സമരം സംഘടിപ്പിക്കുന്നത്.
Aam Aadmi Party to fast on October 9, wants no pass to Wayanad